---
title: "ഒപ്പമുണ്ടെന്ന് ഉഷ വിജയൻ എം എൽ എ; വയനാടിന് വേണം വടകര-വിലങ്ങാട്-കുഞ്ഞോം-മാനന്തവാടി-ബാംഗ്ലൂർ ചുരമില്ലാപാത "
english_title: "Ushavijayan MLA Backs Vatakara-Kunhom-Manandavady-Bangalore No-Ghat Road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378024/ no-ghat-road-vatakara-manandavady-ushavijayan"
published_at: "2026-08-11T19:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b2ba7a85ac_no-ghat-road-vatakara-manandavady-ushavijayan7.jpg"
keywords: ["No Ghat Road", "Wayanad", "Ushavijayan MLA"]
---

# ഒപ്പമുണ്ടെന്ന് ഉഷ വിജയൻ എം എൽ എ; വയനാടിന് വേണം വടകര-വിലങ്ങാട്-കുഞ്ഞോം-മാനന്തവാടി-ബാംഗ്ലൂർ ചുരമില്ലാപാത 

> **Lead Summary:** മാനന്തവാടി : വിലങ്ങാട് നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ കുഞ്ഞോത്ത് സമാപിക്കുന്ന ചുരമില്ലാത്ത പാത യാഥാർത്ഥ്യമാക്കണമെന്ന് സ്വപ്നവുമായി വയനാട്ടിലെത്തിയ ‘വടകര വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി-ബാംഗ്ലൂർ ചുരമില്ലാപാത ജനകീയ കൂട്ടായ്മ‘ പ്രവർത്തകർക്ക് വയനാട്ടിൽ ഊഷ്മ സ്വീകരണം.

## Article Content

മാനന്തവാടി : വിലങ്ങാട് നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ കുഞ്ഞോത്ത് സമാപിക്കുന്ന ചുരമില്ലാത്ത പാത യാഥാർത്ഥ്യമാക്കണമെന്ന് സ്വപ്നവുമായി വയനാട്ടിലെത്തിയ ‘വടകര വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി-ബാംഗ്ലൂർ ചുരമില്ലാപാത ജനകീയ കൂട്ടായ്മ‘ പ്രവർത്തകർക്ക് വയനാട്ടിൽ ഊഷ്മ സ്വീകരണം.

> "ഇത് ഞങ്ങളുടെ പാതയാണ്. വയനാട് ജില്ലയിലേക്ക് ഏറ്റവും എളുപ്പമുള്ള ബദൽ റോഡ് ആണ് വിലങ്ങാട് നിന്നാണ് ആരംഭിക്കുന്നത്. പാത യാഥാർത്ഥ്യമാക്കാൻ സർവ്വ പിന്തുണയും ഉറപ്പു നൽകുന്നു. ഉഷ വിജയൻ എംഎൽഎ പറഞ്ഞു.

നിർദ്ദിഷ്ട പാത കടന്ന് പോകുന്ന വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായും പൊതു പ്രവർത്തകരുമായും നാദാപുരത്ത് നിന്ന് എത്തിയ ജനകീയ കൂട്ടായ്മ അംഗങ്ങൾ ആശയ വിനിമയം നടത്തി.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാർ, പ്രാദേശിക മാധ്യമ പ്രവർത്തകർ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ കുഞ്ഞോം നൂറുൽ ഇസ്‌ലാം മദ്രസാ ഹാളിൽ നടന്ന യോഗത്തിൽ നിരവധി പേർ പങ്കെടുത്തു.

 പ്രദേശവാസികൾ ചുരമില്ലാ പാതക്ക് വേണ്ടി നടത്തിയ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും ജനകീയ റിപ്പോർട്ട് തയ്യാറാക്കാനും തീരുമാനിച്ചു.

> വടകര മുതൽ മാനന്തവാടി വരെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന “ചുരമില്ലാപാത മഹാ പഞ്ചായത്ത്“ സംഘടിപ്പിക്കാൻ നാദാപുരം മോയിൻ കുട്ടി വൈദ്യർ അക്കാഡമി ഹാളിൽ, ആഗസ്ത് 15 രാവിലെ 9 മണിക്ക് നടക്കുന്ന അഡ്ഹോക്ക് കമ്മിറ്റിയിൽ വയനാട് ജില്ലയിലെ പ്രതിനിധികളും പങ്കെടുക്കാൻ തീരുമാനിച്ചു.

പ്രതിനിധി സംഘം കുങ്കിചിറ ടൂറിസം കേന്ദ്രവും സന്ദർശിച്ചു. ചുരമില്ലാ പാത വയനാട്ടിൽ നിന്നും ആരംഭിക്കുന്നത് കുങ്കി ചിറയിൽ നിന്നാണ്.

തൊണ്ടർനാട് , വെളളമുണ്ട പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ എന്നിവരുമായി വികസന സമിതി അംഗങ്ങൾ ചർച്ച നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ , തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് എം പ്രമോദ് മാഷ്, വെളളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമറു ലൈല , ലാൻഡ് സർവെയർ ജോൺ നാമല എന്നിവർ ചർച്ചയിൽ പങ്കെടുത്തത് സംസാരിച്ചു. 

തൊണ്ടർനാട് മുൻ പഞ്ചായത്ത് അംഗവും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ കെടി കുഞ്ഞികൃഷ്ണൻ മാഷ് പതിറ്റാണ്ടുകൾ നീണ്ട് നിന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. 

ഷൗക്കത്ത് അലി എരോത്ത്, എൻ സൂപ്പി, പാലക്കൂൽ കുഞ്ഞാലി, കെ മമ്മൂട്ടി മെൻസ് വെയർ, എം കെ റിജിൻ, എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വയനാട്ടിൽ എത്തിയത്.

**English Summary:**

> Ushavijayan MLA extended full support for the proposed Vatakara-Vilanagad-Kunhom-Mananthavady-Bangalore no-ghat road during a meeting in Wayanad. Members of the Janakeeya Koottayma interacted with local body representatives and decided to prepare a public report. A "Maha Panchayat" for the project will be held in Nadapuram on August 15. The delegation also visited Kunki Chira, the proposed starting point of the road in Wayanad.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378024/ no-ghat-road-vatakara-manandavady-ushavijayan)